കോട്ടയത്ത് തെരുവു നായ ആക്രമണം; 4 പേർക്ക് കടിയേറ്റു

Jaihind Webdesk
Saturday, June 17, 2023

 

കോട്ടയം: വൈക്കം മറവന്തുരുത്തിൽ 3 സ്ത്രീകൾക്കടക്കം 4 പേർക്ക് തെരുവു നായയുടെ കടിയേറ്റു. മറവന്തുരുത്ത് അപ്പക്കോട് കോളനിക്ക് സമീപമാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. കടിച്ച തെരുവു നായയെ പിടികൂടാനായില്ല.