ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടി; സംഭവത്തില്‍ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല

Jaihind Webdesk
Monday, January 22, 2024

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടി.  ജാംബൂവാ ജില്ലയിലെ നാല് ചര്‍ച്ചുകള്‍ക്ക് മുകളിലെ കുരിശിലാണ് കാവിക്കൊടി കെട്ടിയത്.  50 പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം ചര്‍ച്ചില്‍ അതിക്രമിച്ചു കയറിയത്.

മധ്യപ്രദേശിലെ ചര്‍ച്ചിലാണ് കഴിഞ്ഞ ദിവസം 50 പേരടങ്ങുന്ന സംഘം അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടിയത്. ജാംബൂവാ ജില്ലയിലെ നാല് ചര്‍ച്ചുകള്‍ക്ക് മുകളിലെ കുരിശിലായിരുന്നു കാവിക്കൊടി കെട്ടിയത്.  അതിലെ മൂന്ന് പള്ളികളില്‍ കെട്ടിയ കൊടി ഇതിനോടകം തന്നെ അഴിച്ചുമാറ്റി. അതേസമയം ധംനിനാഥിലെ ചര്‍ച്ചില്‍ കെട്ടിയ കൊടി ഇതുവരെ അഴിച്ചു മാറ്റിയിട്ടില്ല. ദാബ്തല്ലേ, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളിയിലും മാതാസുലേയിലെ സി. എസ്. ഐ പള്ളിയിലുമാണ് കാവിക്കൊടി കെട്ടിയത്.

വീടുകളിലും സ്ഥാപനങ്ങളിലും കൊടി കെട്ടുമെന്നും  ചര്‍ച്ചുകള്‍ മാത്രം ഒഴിവാക്കാന്‍ കഴിയില്ലെന്നുമാണ് കൊടി കെട്ടാനെത്തിയവര്‍ പറഞ്ഞത്.  അതേസമയം കൊടി കെട്ടിയ സംഭവത്തില്‍ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ഇതുവരെ കൂട്ടാക്കിയിട്ടില്ല.  പ്രശ്നം സംസാരിച്ചു തീര്‍ക്കാമെന്ന നിലപാടിലാണ് പോലീസെന്നാണ് റിപ്പോര്‍ട്ട്.