സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കുള്ള നടപടികൾ ഫലപ്രദമല്ലെന്ന് ഉമ്മൻചാണ്ടി

Jaihind News Bureau
Wednesday, January 1, 2020

സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കുള്ള നടപടികൾ ഫലപ്രദമല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം
ഉമ്മൻചാണ്ടി. സർക്കാർ നിയമസുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല മേഖലയിലും പുരുഷൻമാരേക്കാൾ മുൻപിൽ സ്ത്രീകളാണ്. കാലഘട്ടത്തിൽ ഈ സമൂഹം ഉയർത്തേണ്ട മുദ്രവാക്യമാണ് സത്രീ സുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മഹിളാ കോൺഗ്രസിന്റെ സ്ത്രീ സുരക്ഷ 2020 എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവർണർ സംഘപരിവാറിനെ പോലെ പെരുമാറുന്നുവെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. വികസനം അല്ല മോഡിയുടെ ലക്ഷ്യം. രാജ്യദ്രോഹ നടപടികളാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. വനിത മതിൽ സത്രീത്വത്തെ
അപമാനിക്കുന്നതാണ്. അതിന്‍റെ തിരച്ചടി ലോക്‌സഭ തിരെഞ്ഞെടുപ്പിൽ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.