കണ്ണൂരില്‍ പിഞ്ചുകുഞ്ഞിന് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം, ഗുരുതര പരിക്കുകള്‍; കേസെടുത്ത് പൊലീസ്

Jaihind Webdesk
Sunday, June 13, 2021

കണ്ണൂർ കേളകത്ത് ഒരു വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം. കുട്ടിക്ക് തലയിലും മുഖത്തും പരിക്കേറ്റു. രണ്ടാനച്ഛൻ പാലുകാച്ചിയിലെ രതീഷാണ് മർദിച്ചത്. കുട്ടിയെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേളകം ചെങ്ങോത്താണ്  ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കുഞ്ഞ് വീട്ടിൽ മൂത്രമൊഴിക്കുന്നെന്ന് പറഞ്ഞായിരുന്നു മർദ്ദനം. രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. പരിക്കേറ്റ കുട്ടിയെ രാത്രി പത്ത് മണിയോടെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. കുഞ്ഞിന്‍റെ അമ്മ രമ്യക്കെതിരെയും രണ്ടാനച്ഛനെതിരെയും കേളകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.