സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ നെട്ടോട്ടം; കെഎസ്ആർടിസി ബസിനും പിടിവീണു: ഫിറ്റ്നസ് റദ്ദാക്കി

 

തൃശൂർ: സ്പീഡ് ഗവർണർ ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ണൂർ – അടിമാലി സൂപ്പർ ഫാസ്റ്റ് ബസിന്‍റെ ഫിറ്റ്നസാണ് കുന്നംകുളത്ത് വെച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ റദാക്കിയത്. ട്രിപ്പ് അവസാനിപ്പിച്ചതോടെ യാത്രക്കാർ കുന്നംകുളത്ത് ഇറങ്ങേണ്ടി വന്നു. നെടുങ്കണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയത്.

Comments (0)
Add Comment