മാധ്യമ മാരണ നിയമം പിൻവലിക്കണം; യുഡിഎഫ് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും

Jaihind News Bureau
Tuesday, November 24, 2020

മാധ്യമ മാരണ നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടു യുഡിഎഫ് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. 10 മണി മുതൽ 11 വരെ എല്ലാ വാർഡുകളിലും ധർണ നടത്താനാണ് യുഡിഎഫ് തീരുമാനം.

പൊലീസ് ഓർഡിനൻസ് നടപ്പാക്കില്ല എന്ന തീരുമാനം അല്ല വേണ്ടത് ഓർഡിനൻസ് പിൻവലിക്കണം എന്നാണ് യുഡിഎഫ് ആവശ്യം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മുഖം രക്ഷിക്കാനുള്ള തന്ത്രം എന്നാണ് പ്രതിപക്ഷ ആരോപണം. 213(2) പ്രകാരം ഈ ഓർഡിനൻസ് പിൻവലിക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും യുഡിഎഫ് മുന്നറിയിപ്പ് നൽകി. നാളെ 10 മുതൽ 11 വരെ എല്ലാ വാർഡുകളിലും യുഡിഎഫ് ധർണ നടത്തും.

പൊലീസ് നിയമ ഭേദഗതി പിൻവലിച്ചു പിണറായി മാപ്പ് പറയണം എന്നാണ് പ്രതിപക്ഷ ആവശ്യം. മൗലിക അവകാശങ്ങൾക്കു നേരെയുള്ള കടന്നു കയറ്റം എന്നാണ് വിമർശനം. സർക്കാരിനെ വിമർശിക്കുന്നവരുടെ വാ മൂടികെട്ടാനാണ് ശ്രമെന്നും പരാതി ഉണ്ട്. തെരഞ്ഞെടുപ്പ് പ്രചരണം സജീവമാകുന്ന സമയത്ത് മാധ്യമങ്ങൾക്ക് മൂക്കുകയർ ഇടാനുള്ള തീരുമാനം രാഷ്ട്രീയ നീക്കമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.