‘പണമിടപാടിൽ ഇടപെട്ടത് ശിവശങ്കറിന്‍റെ നിർദേശപ്രകാരം’ ; ഇ.ഡിക്ക് ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി

Jaihind News Bureau
Friday, November 6, 2020

 

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി ഇ.ഡി രേഖപ്പെടുത്തി. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് ഇ.ഡി ചോദ്യം ചെയ്തത്.  ലോക്കറിൽ നിന്ന് പണം എടുത്തത് സ്വപ്നയുടെ നിർദ്ദേശപ്രകാരമാണെന്നും എല്ലാം കൃത്യമായി ശിവശങ്കറിനെ അറിയിച്ചെന്നും വേണുഗോപാല്‍ മൊഴി നല്‍കി. പണമിടപാടിൽ ഇടപെട്ടത് ശിവശങ്കറിന്‍റെ നിർദേശപ്രകാരമെന്നും വേണുഗോപാലിന്‍റെ മൊഴി.