തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിൻ്റെ മേഘ.എസ് വേഗറാണി. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിലാണ് മേഘയ്ക്ക് സ്വർണം 12.23 സെക്കൻഡിലാണ് മേഘ ഫിനിഷ് ചെയ്തത്. പാലക്കാട് പുളിയമ്പറമ്പ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മേഘ.
സി.വി അനുരാഗാണ് വേഗ രാജാവ്. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിലാണ് സി.വി അനുരാഗിന് സ്വർണ്ണം ലഭിച്ചത്. അനുരാഗ് തിരുവനന്തപുരം ജിവി രാജാ സ്കൂളിലെ വിദ്യാർത്ഥിയാണ്.
പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പാലക്കാട് ജില്ല 133 പോയന്‍റും 13 സ്വര്‍ണവുമായി ബഹുദൂരം മുന്നിലാണ്. മലപ്പുറം ജില്ല 56 പോയന്‍റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്‍റുമായി മൂന്നാമതുമാണ്. 47 പോയന്‍റുള്ള കോട്ടയം ജില്ല നാലാമതും 36 പോയന്‍റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തുമാണ്. കാസര്‍കോട്, തൃശ്സൂര്‍, തിരുവനന്തപുരം ജില്ലകള്‍ 33 പോയന്‍റുമായി ആറാം സ്ഥാനത്താണ്.