സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും; കലവറയിൽ പാലുകാച്ചൽ ചടങ്ങ്‌

Jaihind Webdesk
Wednesday, January 3, 2024

കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ രാവിലെ തിരി തെളിയും. രുചി വൈവിദ്യങ്ങള്‍ ഒരുക്കാന്‍ കലവറ ഒരുങ്ങി കഴിഞ്ഞു. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇക്കുറിയും ഭക്ഷണമൊരുക്കുന്നത്. രാവിലെ 11.30യോടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പാലുകാച്ചല്‍ ചടങ്ങ് നിര്‍വ്വഹിച്ച് പാചകപ്പുര ഉദ്ഘാടനം ചെയ്തു.

വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷകർത്താക്കളും അധ്യാപകരും കൊല്ലത്തേക്ക് എത്തിതുടങ്ങി. നഗരത്തോട് ചേർന്നുള്ള വിവിധ സ്കൂളുകളിലാണ് ഇവർക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തെ ഭക്ഷണത്തോടെ ഊട്ടുപുരയും സജീവമാകും. സ്വർണ്ണക്കപ്പ് വൈകുന്നേരം കൊല്ലം ആശ്രാമം മൈതാനിയിൽ എത്തും.