മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടറാമിനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസിന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നു. കേസില്‍ രണ്ടാം പ്രതിയായ വഫ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉന്നതങ്ങളില്‍ ബന്ധപ്പെടുന്നതായ വിവരം പോലീസിന് ലഭിച്ചെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.എ.എസ് ബന്ധങ്ങളിലും പോലീസ് തലപ്പത്തിലുമുള്ള ഇവരുടെ ബന്ധങ്ങള്‍ ഇന്റലിജന്‍സ് തേടുന്നത്. വഫക്കെതിരെ ഭര്‍ത്താവ് അയച്ച വിവാഹ മോചന നോട്ടീസിലും ഇവരുടെ ഉന്നത ബന്ധങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. അതേ സമയം വഫ ഫിറോസിന് അനുകൂലമായി സാമൂഹിക മാധ്യമങ്ങളില്‍ തുടരുന്ന അനകൂല ഇടപെടലുകളും ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്.
ഈമാസം മൂന്നിന് രാത്രി ഒരു മണിക്കാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. അപകടം നടന്ന സമയത്ത് ശ്രീറാമാണ് തന്നെയാണെന്നാണ് ശാസ്ത്രീയ തെളിവ്. ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്ന് ലഭിച്ച വിരലടയാളം ശ്രീറാമിന്റേത് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.