ലൈഫ് മിഷൻ കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമം: അനില്‍ അക്കര

Jaihind Webdesk
Wednesday, June 8, 2022

 

തൃശൂർ : ലൈഫ് മിഷൻ കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് മുൻ എംഎൽഎ അനിൽ അക്കര. പുതിയ സാഹചര്യത്തിൽ കേസ് അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള കേസിലെ പ്രതിയെ വിജിലൻസ് തട്ടിക്കൊണ്ടുപോയത് കോടതിയെ അവഹേളിക്കുന്നതാണെന്നും അനിൽ അക്കര തൃശൂരിൽ പറഞ്ഞു.