ശബരിമല തീർത്ഥാടനം ദുരിതപൂർണ്ണമാക്കിയതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്: ആന്‍റോ ആന്‍റണി എംപി

Monday, December 11, 2023

 

ന്യൂഡൽഹി: ശബരിമല തീർത്ഥാടനം ദുരിതപൂർണക്കി മാറ്റിയതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് ആന്‍റോ ആന്‍റണി എംപി. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മുഴുവൻ പോലീസ് സംവിധാനവും ദിവസങ്ങളായി നവ കേരള സദസിനായി മാറ്റിയിരിക്കുകയാണ്. ദിവസേന ശബരിമലയിലേക്ക് എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെ പെരുവഴിയിലും വനത്തിനുള്ളിലും കുടിവെള്ളം പോലും നൽകാതെ മണിക്കൂറുകൾ തടഞ്ഞുവെക്കുകയാണ്. 8 മുതൽ 12 മണിക്കൂറുകള്‍ വരെ ക്യൂവിൽ നിൽക്കേണ്ടി വരുന്ന പ്രായമായവരുടെയും കുട്ടികളുടെയും സ്ഥിതി ദയനീയമാണ്. ശബരിമല തീർത്ഥാടനത്തിന് ഒരു മുന്നൊരുക്കവും ചെയ്യാതെ നിസഹായരായ തീർത്ഥാടകരെ പെരുവഴിയിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വിഷയം പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കുമെന്നും ആന്‍റോ ആന്‍റണി എംപി പറഞ്ഞു.