തിരുവനന്തപുരം: 50-ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമ്മൂടാണ് മികച്ച നടന്‍. (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി), മികച്ച നടി കനി കുസൃതി (ബിരിയാണി), മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ് ( വാസന്തി), മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി (ജല്ലിക്കെട്ട്), മികച്ച ചിത്രം വാസന്തി, മികച്ച ബാലതാരം കാതറിന്‍ വിജി . മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം, മികച്ച ഗായകന്‍: നജീം അര്‍ഷാദ്, മികച്ച ഗായിക: മധുശ്രീ നാരായണന്‍
പുരസ്കാരങ്ങള്‍:
മികച്ച നടൻ : സുരാജ് വെഞ്ഞാറമൂട് ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)
മികച്ച നടി: കനി കുസൃതി (ബിരിയാണി)
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്)
മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)
മികച്ച ചിത്രം: വാസന്തി (സംവിധാനം: റഹ്മാൻ സഹോദരങ്ങൾ)
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിര (സംവിധാനം: മനോജ് കാന)
കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
മികച്ച സ്വഭാവ നടൻ: ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച സ്വഭാവ നടി: സ്വാസിക വിജയ് (വാസന്തി)
മികച്ച ബാലതാരം: കാതറിൻ വിജി
മികച്ച ഗായകൻ: നജീം അർഷാദ്
മികച്ച ഗായിക: മധുശ്രീ നാരായണൻ
മികച്ച സംഗീത സംവിധാനം: സുഷിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: വിനീത് (ലൂസിഫർ, കുഞ്ഞാലി മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം)
മികച്ച ചിത്ര സന്നിവേശം: കിരൺ ദാസ് (ഇഷ്ക്)
മികച്ച തിരക്കഥാകൃത്ത്: റഹ്മാൻ ബ്രദേഴ്സ് (വാസന്തി)
മികച്ച ശബ്ദമിശ്രണം: കണ്ണൻ ഗണ്‍പത് (ജല്ലിക്കെട്ട്)
മികച്ച കുട്ടികളുടെ ചിത്രം: നാനി
https://www.facebook.com/JaihindNewsChannel/videos/830056737532349