സംസ്ഥാന ബജറ്റ് 2024; രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് ഇന്ന്, 12 മുതൽ 15 വരെ ബജറ്റ് ചർച്ച

Jaihind Webdesk
Monday, February 5, 2024

തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ  സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.  രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഇക്കുറിയും ക്ഷേമപെൻഷനിൽ വർധനവുണ്ടാകില്ലെന്ന സൂചന തന്നെയാണ് ഉയരുന്നത്. ഭൂനികുതിയും വിവിധ സർക്കാർ സേവനങ്ങളുടേതുൾപ്പെടെയുള്ള ഫീസുകൾ വർധിക്കുവാൻ സാധ്യത ഏറിയിരിക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ വൻ നികുതി വർധനവ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച സർക്കാർ ഇക്കുറി ഏതൊക്കെ മേഖലകളിൽ കൈ വെയ്ക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. സ്വകാര്യ നിക്ഷേപങ്ങൾക്ക് പങ്കാളിത്തം നൽകുന്ന ചില പദ്ധതികൾ പ്രഖ്യാപിക്കുവാൻ സാധ്യതയും നിലനിൽക്കുകയാണ്. ഇന്ന് രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച.