പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

Jaihind Webdesk
Friday, July 9, 2021

തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയിലുണ്ടായ സംഘർഷത്തിൽ കത്തിക്കുത്തേറ്റ് രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സാരമായി പരിക്കേറ്റു. ടി.ബി അക്ഷയ്, നിധിന്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രണ്ട് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.

പ്രകോപനമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി കാറിലെത്തിയ മറ്റൊരുസംഘം, ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതിന്‍റെ തുടര്‍ച്ചയായി നടന്ന അക്രമമാണോ ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു