എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം; മുന്‍വര്‍ഷത്തേക്കാള്‍ കുറവ്

Jaihind News Bureau
Friday, May 9, 2025

 

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവര്‍ഷം 99.69 ശതമാനം വിജയമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.19 ശതമാനം കുറവ് ഈ വര്‍ഷമുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നാല് മണി മുതല്‍ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലം ലഭ്യമാകും.

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,24,583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 61449 കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി. കൂടുതല്‍ പേര്‍ക്ക് ഫുള്‍ എ പ്ലസ് മലപ്പുറത്ത്. വിജയശതമാനം കൂടുതല്‍ കണ്ണൂരിലും കുറവ് തിരുവനന്തപുരത്തും ആണ്. സംസ്ഥാനത്തെ 72 കേന്ദ്രങ്ങളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെയായിരുന്നു മൂല്യനിര്‍ണയം നടന്നത്. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. മാര്‍ച്ച് 3 മുതല്‍ 26 വരെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍ ചുവടെ ചേര്‍ക്കുന്നു:

1. https://pareekshabhavan.kerala.gov.in

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://ssloexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.in