എസ്.എസ്.എൽ.സി പരീക്ഷ ഫലം ഇന്ന് വൈകിട്ട് മൂന്നിന്

Jaihind Webdesk
Friday, May 19, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഫലം ഇന്ന് പ്രസിദ്ധികരിക്കും , മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം ഒദ്യോഗികമായി പ്രസിദ്ധപ്പെടുത്തുക.
4,19,362 കുട്ടികളാണ് ഇക്കുറി പരീക്ഷ എഴുതിയത്.ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്.മാർച്ച് 29 ന് അവസാനിച്ച എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായാണ് നടന്നത്.
2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി നടന്ന മൂല്യനിർണയത്തിന് സമാന്തരമായി
ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ടാബുലേഷൻ നടപടികളും ആരംഭി ച്ചിരുന്നു.