
തിരുവനന്തപുരം: 2026 വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി (ഒന്നും രണ്ടും വർഷം) പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 മുതൽ 30 വരെയായിരിക്കും എസ്എസ്എൽസി പരീക്ഷകൾ നടക്കുക. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 5 മുതൽ 27 വരെയും, രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6 മുതൽ 28 വരെയും നടക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എസ്എസ്എൽസി പരീക്ഷാ വിവരങ്ങൾ:
പരീക്ഷാ തീയതി: 2026 മാർച്ച് 5 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും.
സമയക്രമം: എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും.
ഐ.ടി. മോഡൽ പരീക്ഷ: ജനുവരി 12 മുതൽ 22 വരെ.
ഐ.ടി. പ്രായോഗിക പരീക്ഷ: ഫെബ്രുവരി 2 മുതൽ 13 വരെ.
എസ്എസ്എൽസി മോഡൽ പരീക്ഷ: ഫെബ്രുവരി 16 മുതൽ 20 വരെ.
അപേക്ഷയും ഫീസും (പിഴ കൂടാതെ): നവംബർ 12 മുതൽ 19 വരെ.
പിഴയോടുകൂടി: നവംബർ 21 മുതൽ 26 വരെ.
മൂല്യനിർണയം: ഏപ്രിൽ 7 മുതൽ 25 വരെ.
ഫലപ്രഖ്യാപനം: 2026 മെയ് 8 ന് പ്രതീക്ഷിക്കുന്നു.
പരീക്ഷാ കേന്ദ്രങ്ങൾ: ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 3000-ത്തോളം കേന്ദ്രങ്ങൾ.
വിദ്യാർത്ഥികളുടെ എണ്ണം: ഏകദേശം 4.25 ലക്ഷം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും.
ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി (ഒന്നും രണ്ടും വർഷം) പരീക്ഷാ വിവരങ്ങൾ:
ഒന്നാം വർഷ പരീക്ഷ: 2026 മാർച്ച് 5 മുതൽ 27 വരെ (ഉച്ചയ്ക്ക് ശേഷം 1.30 ന് ആരംഭിക്കും).
രണ്ടാം വർഷ പരീക്ഷ: 2026 മാർച്ച് 6 മുതൽ 28 വരെ (രാവിലെ 9.30 ന് ആരംഭിക്കും).
വെള്ളിയാഴ്ചത്തെ പരീക്ഷ: രാവിലെ 9.15 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കും.
പ്രായോഗിക പരീക്ഷകൾ: രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ജനുവരി 22 ന് ആരംഭിക്കും.
മാതൃകാ പരീക്ഷകൾ: ഫെബ്രുവരി 16 മുതൽ 26 വരെ.
അപേക്ഷയും ഫീസും (ഫൈനില്ലാതെ): 2025 നവംബർ 7 വരെ.
ഫൈനോടെ: നവംബർ 13 വരെ.
സൂപ്പർ ഫൈനോടെ: നവംബർ 25 വരെ.
വിദ്യാർത്ഥികളുടെ എണ്ണം: ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ പരീക്ഷകൾ എഴുതും.
പരീക്ഷാ കേന്ദ്രങ്ങൾ: കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2000-ത്തോളം കേന്ദ്രങ്ങൾ.
മൂല്യനിർണയം: ഏപ്രിൽ 6 ന് ആരംഭിച്ച് മെയ് 22 ഓടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വൊക്കേഷണൽ ഹയർ സെക്കൻഡറി:
ഒന്നാം വർഷം: 26,822 വിദ്യാർത്ഥികൾ പരീക്ഷ എഴുതും.
രണ്ടാം വർഷം: 26,826 വിദ്യാർത്ഥികൾ പരീക്ഷ എഴുതും.
രണ്ടാം വർഷ സ്കിൽ ഇവാലുവേഷൻ: 2026 ജനുവരിയിൽ പൂർത്തിയാക്കും.
ഒന്നാം വർഷ സ്കിൽ ഇവാലുവേഷൻ: ജനുവരി അവസാന വാരം ആരംഭിക്കും.
ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷകൾ:
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ 1 മുതൽ 9 വരെ ക്ലാസ്സുകളിലെ വാർഷിക പരീക്ഷകൾ ആ ദിവസങ്ങളിൽ ക്രമീകരിക്കും. ഹൈസ്കൂളിന്റെ ഭാഗമല്ലാത്ത എൽ.പി., യു.പി ക്ലാസ്സുകളുടെ പരീക്ഷകൾക്ക് പ്രത്യേകം ചോദ്യപേപ്പറുകൾ തയ്യാറാക്കി മാർച്ച് 18 മുതൽ നടക്കും. ഒൻപതാം ക്ലാസ്സിലെ കുട്ടികൾ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് സ്ക്രൈബായി പോകുന്നതിനാൽ, ആ പരീക്ഷകൾ നടക്കുന്ന ദിവസങ്ങൾ പരമാവധി ഒഴിവാക്കിയാണ് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷകൾ ക്രമീകരിക്കുന്നത്.
വിശദമായ ടൈംടേബിൾ ഉൾപ്പെടെയുള്ള പരീക്ഷാ വിജ്ഞാപനം വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.