ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ് ശ്രീറാം വെങ്കിട്ടരാമന്‍; കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, July 26, 2022

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ്ആലപ്പുഴ കളക്ടറായി ശ്രീറാം ചുമതലയേറ്റത്. സ്ഥാനമൊഴിയുന്ന ആലപ്പുഴ കളക്ടറും ഭാര്യയുമായ രേണു രാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്.

ചുമതലയേല്‍ക്കാനായി ആലപ്പുഴ കളക്ടറ്റേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചത് ശരിയായ നടപടിയല്ലെന്നും പ്രതിഷേധാർഹമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.  പ്രതിഷേധങ്ങളും പശ്ചാത്തലത്തില്‍ ആലപ്പുഴ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ കമന്‍റ് ബോക്‌സ് ഓഫാക്കിയിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങളേക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ പ്രതികരണം.