ശ്രീജേഷിന് അടിയന്തരമായി പാരിതോഷികം പ്രഖ്യാപിക്കണം, സർക്കാർ നടപടി ഖേദകരം ; പ്രതിപക്ഷം സഭയില്‍

Jaihind Webdesk
Tuesday, August 10, 2021

തിരുവനന്തപുരം : ഒളിമ്പിക്സ് പുരുഷ ഹോക്കി വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യന്‍ ടീം അംഗം പി.ആർ ശ്രീജേഷിന് സർക്കാർ അടിയന്തരമായി പാരിതോഷികം പ്രഖ്യാപിക്കണമെന്ന്  ഷാഫി പറമ്പിൽ എം.എൽ.എ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സംസ്ഥാന സർക്കാർ ഇതുവരെ പുരസ്ക്കാരം പ്രഖ്യാപിക്കാത്തത് ഖേദകരമാണന്നും ഷാഫി പറഞ്ഞു. നിയമസഭയിൽ കായികം, വിനോദം ഉൾപ്പടെയുള്ള വകുപ്പുകളുടെ ബജറ്റ് ധനാഭ്യർത്ഥന ചർച്ചക്കിടെയാണ് ഷാഫി പറമ്പില്‍ ഇക്കാര്യം ഉന്നയിച്ചത്.