
സ്‌റ്റേറ്റ് റിസോഴ്‌സ്-സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.എര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിലിം ആന്‍ഡ് തീയേറ്റര്‍ ആക്ടിംഗ് (CFTA) പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസമാണ് കാലാവധി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യ യോഗ്യതയാണ്. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ ഞായര്‍/ പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക. http://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. വിശദവിവരങ്ങള്‍ ww.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഡിസംബര്‍ 31.