ബിജെപി നേതാക്കള്‍ക്ക് തീവ്രവാദബന്ധമെന്ന ആരോപണങ്ങളില്‍ നേതൃത്വം മറുപടി പറയണം; ബിജെപിയുടേത് കപട ദേശീയതയെന്നും കോണ്‍ഗ്രസ് | VIDEO

Jaihind Webdesk
Saturday, July 9, 2022

തിരുവനന്തപുരം: ബിജെപി നേതാക്കൾക്ക് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധം ഉണ്ടെന്ന ആരോപണങ്ങളില്‍ പാർട്ടി നേതൃത്വം നിലപാട് വ്യക്തമാക്കണമന്ന് എഐസി സി വക്താവ് ശ്രാവൺ ദസോജു. ഇക്കാര്യത്തിൽ ബിജെപി മറുപടി പറയണം . ഉദയ്പൂരിലെയും അമരാവതിയിലെയും കൊലപാതകത്തിലെ പ്രതികൾക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ട്. ഈ സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. തെരഞ്ഞടുപ്പ് വേളയിൽ മാത്രം തീവ്രാദ ആക്രമണങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയുടേത് കപട ദേശീയതയാണെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ശ്രാവണ്‍ ദസോജു പറഞ്ഞു.