സ്പ്രിങ്ക്ളർ കരാർ; ശിവശങ്കറിനെ വെള്ളപൂശി രണ്ടാം റിപ്പോർട്ട്

Jaihind Webdesk
Wednesday, September 1, 2021

 

തിരുവനന്തപുരം : സ്പ്രിങ്ക്ളർ കരാറില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വെള്ളപൂശി രണ്ടാം റിപ്പോർട്ട്. കരാറിൽ വീഴ്ച ഉണ്ടായെങ്കിലും ശിവശങ്കറിന് മോശം ഉദ്ദേശം ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ടിലുള്ളത്.

കരാർ നടപടി ഒന്നും പാലിച്ചില്ലെങ്കിലും ശിവശങ്കർ അടിയന്തര സാഹചര്യം പരിഗണിച്ച് തീരുമാനം എടുത്തു എന്നാണ് രണ്ടാം അന്വേഷണ കമ്മിറ്റി തലവൻ കെ ശശിധരൻ നായരുടെ റിപ്പോർട്ടിലുള്ളത്.

അതേസമയം പ്രതികരിക്കാനില്ലെന്ന് ആദ്യ റിപ്പോർട്ട് സമർപ്പിച്ച എം മാധവൻ നമ്പ്യാർ വ്യക്തമാക്കി. കരാറില്‍ ശിവശങ്കറിന്‍റെ വീഴ്ചകള്‍ എണ്ണിപ്പറയുന്നതായിരുന്നു മാധവന്‍ നമ്പ്യാർ കമ്മിറ്റി സമർപ്പിച്ച ആദ്യ റിപ്പോർട്ട്.