സ്പ്രിങ്ക്‌ളറിൽ സംസ്ഥാന സർക്കാരിനെ തള്ളി കേന്ദ്രം. വൻതോതിലുള്ള വിവര ശേഖരണത്തിന് ഇന്ത്യൻ സംവിധാനം പര്യാപ്തമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സ്പ്രിങ്ക്‌ളർ കരാർ പൗരന്‍റെ വിവരങ്ങൾ സൂക്ഷിക്കാൻ പര്യാപ്തമല്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സ്പ്രിങ്ക്‌ളർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവടക്കം സമർപ്പിച്ച ഹർജികൾ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പിണറായി സർക്കാരിന് തിരിച്ചടിയായി കേന്ദ്രത്തിന്‍റെ നീക്കം.