അഡ്വ. പി. റഹിം
കോടതി വിധിയ്ക്ക് തങ്കത്തിളക്കം. സ്റ്റേ, റദ്ദ് എന്നീ വാക്കുകള്‍ ഇല്ലെങ്കിലും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കരാറിലെ വ്യവസ്ഥകള്‍ റദ്ദായതുപോലെയാണ് എന്ന്ാണ് നിയമജ്ഞര്‍ വിലയിരുത്തുന്ന്ത്. ഐ.ടി. സെക്രട്ടറിയും സ്പ്രിങ്ക്‌ളര്‍ കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥകളെല്ലാം തന്നെ ഹൈക്കോടതിയുടെ വിധിയോടെ അപ്രസക്തമായി. സര്‍ക്കാരിന്റെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കരുതെന്ന കോടതിയുടെ ഉത്തരവോടെ ഫലത്തില്‍ ഗവണ്മെന്റ് കരാറിലെ കക്ഷിയല്ലാതായിരിക്കുകയാണ്. സ്പ്രിങ്ക്‌ളര്‍ കമ്പനിയും ഐ.ടി. സെക്രട്ടറിയും ചേര്‍ന്ന് ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ക്ക് വിധിക്കു ശേഷം നിലനില്‍പ്പില്ല. അതുകൊണ്ടു തന്നെ കരാര്‍ പ്രകാരം മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കോടതിയലക്ഷ്യമായാണ് നിയമ ലോകം വീക്ഷിക്കുന്നത്.
കരാറിലെ വ്യവസ്ഥകള്‍ക്ക് ഇടക്കാല ഉത്തരവില്‍ കോടതി സാധുത നല്‍കിയില്ല. ഒറ്റ നോട്ടത്തില്‍ തന്നെ പൗരന്റെ സ്വകാര്യതയെ ഹനിക്കുന്ന ഒരു കരാറായിരുന്നു അത്. അതുപോലെ തന്നെ കേരള ജനതയുടെ സ്വകാര്യ വിവരങ്ങള്‍ കുത്തക മരുന്നു കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിറ്റ് കൊള്ള നേട്ടമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെയും സ്പ്രിങ്ക്‌ളര്‍ കമ്പനിയുടെയും ഗൂഢ ഉദ്ദേശവും കരാറിലെ വ്യവസ്ഥകളില്‍ അന്തര്‍ലീനമായിരുന്നു. വിവരങ്ങള്‍ മറിച്ചുവിറ്റ് പൗരന്മാരുടെ പേരില്‍ കൊള്ളപ്പണം കൊയ്യാനുള്ള സര്‍ക്കാരും സ്പ്രിങ്ക്‌ളറും തമ്മിലുള്ള രഹസ്യ ധാരണ എങ്ങനെയാണെന്നതിന് രണ്ടു ഉദാഹരണങ്ങള്‍ പറയാം. കോവിഡ്-19 രോഗവുമായി ബന്ധപെട്ടവരുടെ വിവരശേഖരണമാണ് സര്‍ക്കാര്‍ നടത്തി സ്പ്രിങ്ക്‌ളറിന് കൈമാറുത്. വിവര ശേഖരണത്തില്‍ ഓരോ വ്യക്തിയ്ക്കും മുമ്പുണ്ടായിരുന്ന രോഗങ്ങള്‍ തുടങ്ങിയവ ശേഖരിക്കും. ഈ വ്യക്തി ഒരു ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെന്നിരിക്കട്ടെ. പോളിസി എടുക്കാത്ത ആരും ഈ സംസ്ഥാനത്തുണ്ടെന്നു തോന്നുന്നില്ല. ഈ പോളിസിക്കുള്ള അപേക്ഷയില്‍ നമ്മള്‍ എല്ലാ രോഗങ്ങളും എഴുതാറില്ലെന്നത് സ്വാഭാവികമാണ്. പിന്നീട് ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുമ്പോഴാണ് ഇന്‍ഷുറന്‍സ് സ്പ്രിങ്ക്‌ളറില്‍ നിന്ന് വന്‍ വില കൊടുത്തു വാങ്ങിയതും സ്പ്രിങ്ക്‌ളര്‍, സര്‍ക്കാരിന്റെ തലവനുമായുണ്ടാക്കിയ രഹസ്യ ധാരണയുടെ പേരില്‍ വന്‍ വിലയ്ക്ക് വിറ്റതുമായ വിലപ്പെട്ട വിവരങ്ങളുമായി ക്ലെയിം നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി രംഗത്ത് എത്തുന്നത്.
പോളിസി അപേക്ഷയില്‍ രോഗങ്ങള്‍ മറച്ചുവച്ചു. അതുകൊണ്ട് ക്ലെയിമിന് അര്‍ഹതയില്ല; ക്ലെയിം നിഷേധിക്കുന്നു. ഇതായിരിക്കും ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാട്. ഇതിലൂടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കോടികളുടെ നേ്ട്ടം ഉണ്ടാക്കാനാകും. അതുപോലെ തന്നെ മരുന്നു കമ്പനികള്‍ക്കും വിവരം മറിച്ചുവിറ്റ് കൊള്ള നേട്ടം ഉണ്ടാക്കാം. വ്യക്തികളുമായി ബന്ധപ്പെട്ട അവരുടെ വാസസ്ഥലം ഉള്‍പ്പടെ അറിയത്തക്ക രീതിയിലാണ് സര്‍ക്കാര്‍ വിവരശേഖരണം നടത്തുന്നത്. ഈ വിവരങ്ങള്‍ കൊള്ള വിലയ്ക്ക് മരുന്നു കമ്പനികള്‍ക്ക് വില്‍ക്കുന്നു. അവര്‍ അതു പരിശോധിച്ച് വിലയിരുത്തുമ്പോള്‍, ഉദാഹരണമായി തിരുവനന്തപുരം ജില്ലയില്‍ ഒരു പ്രത്യേക പ്രദേശത്ത് കൂടുതല്‍ പൗരന്മാര്‍ക്ക് കണ്ണിന്റെ ഒരു പ്രത്യേക അസുഖം ഉണ്ടെന്നിരിക്കട്ടെ. ഉടനെ എത്തുകയായി മരുന്നു കമ്പനികളുടെ ഏജന്റുമാര്‍. ആ പ്രദേശത്തെ മരുന്നു വിപണിയില്‍. ഈ പ്രത്യേക രോഗത്തിനുള്ള മരുന്നുമായി ഡോക്ടര്‍മാരെ സമീപിച്ച് വിപണി കണ്ടെത്തുന്നതിലൂടെ കൊയ്യു നേട്ടം ചെറുതല്ല. ഇതുപോലെ ഏതു പ്രദേശത്തും ഏതൊക്കെ രോഗങ്ങളാണ് കൂടുതല്‍ എന്നു കണ്ടെത്തി മരുന്നു വിപണനം വിപുലീകരിച്ച് കോടികള്‍ കൊയ്യാന്‍ ഇത് മരുന്നു കമ്പനികള്‍ക്ക് അവസരം നല്‍കും. ശേഖരിച്ച വിവരങ്ങളുടെ വില്‍പനയിലൂടെ സ്പ്രിങ്ക്‌ളറിനും കോടികള്‍. അതിന്റെ വിഹിതമായ കോടികള്‍ ഇവിടത്തെ ബന്ധപ്പെട്ടവര്‍ക്കും ലഭിക്കും.
മരുന്നു കമ്പനികളുടെയും ഇന്‍ഷുറന്‍സ് കമ്പനി കളുടെയും വിഹിതം വേറെ. ഇതുപോലുള്ള നേട്ടങ്ങളും കൊള്ളയും ആണ് ഈ കരാറിന്റെ നിഗൂഢമായ, വ്യവസ്ഥ ചെയ്യപ്പെടാത്ത കപടോദ്ദേശം. വ്യക്തികളെ തിരിച്ചറിയുന്ന വിധത്തില്‍ വിവരശേഖരണം നടത്തിയാല്‍ മാത്രമേ മേല്‍ വിവരിച്ചതുപോലുള്ള കൊള്ള നടത്താന്‍ കഴിയൂ. സര്‍ക്കാരിന്റെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിയ്ക്കരുതെ ഇടക്കാല വിധിയോടെ ഫലത്തില്‍ കരാര്‍ ഇല്ലാതാകുകയാണൊണ് നിയമ വൃത്തങ്ങള്‍ അഭിപ്രായപ്പെടുത്. മാത്രവുമല്ല സര്‍ക്കാര്‍ കരാറില്‍ കക്ഷിയല്ലാതായി എന്നും നിയമലോകം വിലയിരുത്തുന്നു.
ഇനി കോടതി വിധിയിലേക്ക് വരാം. ആറ് ഹെഡുകളിലായി കോടതി നല്‍കിയ ഉത്തരവനുസരിച്ചാണ് ഇനി സംസ്ഥാനത്ത് വിവര ശേഖരണം നടക്കുക. അതായത് നേരത്തെ സ്പ്രിങ്ക്‌ളറുമായി ഉണ്ടാക്കിയതും കോടതി മുമ്പാകെ ചലഞ്ച് ചെയ്തതുമായ കരാറിലെ വ്യവസ്ഥകളനുസരിച്ചല്ല, മറിച്ച് കോടതി ഏര്‍പ്പെടുത്തിയ വ്യവസ്ഥകളനുസരിച്ചാണ് ഇനി വിവര ശേഖരണം നടക്കുന്നതും, അവ സൂക്ഷിക്കുന്നതുമെല്ലാം. അതില്‍ നിന്നു തന്നെ ആദ്യ കരാര്‍ ‘വെന്റിലേറ്ററിലായി’; നിലനില്‍പും ഇല്ലാതായി. അതുകൊണ്ടു തന്നെ ആ കരാര്‍ ഇപ്പോള്‍ നിലവിലില്ല. അതനുസരിച്ചല്ല ഇനിയുള്ള വിവരശേഖരണവും തുടര്‍നടപടികളും. അതില്‍ ആദ്യത്തെ ഉത്തരവ് മുന്‍പ് വിവരിച്ച കൊള്ളയ്ക്ക് തടയിടുന്നതാണ്. കോവിഡ്-19 രോഗികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ രഹസ്യ സ്വഭാവത്തിലുള്ളതാകണം. അതിനു ശേഷമേ സ്പ്രിങ്ക്‌ളര്‍ കമ്പനിയെ പരിശോധനയ്ക്ക് അനുവദിയ്ക്കാവൂ. ഇത്തരത്തില്‍ വിവരശേഖരണം നടത്തിയാല്‍ മുന്‍പ് വിവരിച്ചതുപോലുള്ള കൊള്ള നടക്കില്ല. രണ്ടാമത്തെ ഉത്തരവ് ഡേറ്റ അവലോകനത്തിനായി സ്പ്രിങ്ക്‌ളര്‍ കമ്പനിക്ക് കൈമാറും എന്ന കാര്യം സര്‍ക്കാര്‍ വിവരദാതാവിനെ ധരിപ്പിച്ച് കരാറിലോ ഫോമിലോ അനുമതി വാങ്ങണം. ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. രേഖകള്‍ ശേഖ രിക്കുതിനെതിരെ വ്യാപക പ്രചാരണത്തിന് ഈ വ്യവസ്ഥ ഇടയാക്കുമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. ഈ ആദ്യ രണ്ടു ഉത്തരവുകളിലൂടെ തന്നെ പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന് സംരക്ഷണവും സര്‍ക്കാരിന്റെ കൊള്ള സ്വപ്നത്തിന് വിലങ്ങും വീണു.
ഒപ്പം ജനങ്ങള്‍ക്ക് സമാധാനവും. ഡേറ്റയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന തരത്തില്‍ നേരിട്ടോ പരോക്ഷമായോ സ്പ്രിങ്ക്‌ളര്‍ കമ്പനി ഇടപെടരുത്; ഡേറ്റ പൂര്‍ണ്ണമയോ ഭാഗീകമായോ കമ്പനി ലോകത്തെവിടെയുള്ള മൂന്നാമതൊരു കക്ഷിക്ക് വെളിപ്പെടുത്തുകയോ കൈമാറുകയോ ചെയ്യരുത്; ഡേറ്റയുടെ സ്വകാര്യത ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നേരിട്ടോ അല്ലാതെയോ സ്പ്രിങ്ക്‌ളര്‍ ഇവ ഉപയോഗിയ്ക്കരുത്; വിശകലനം പൂര്‍ത്തിയായാലുടന്‍ ഡേറ്റ സര്‍ക്കാരിന് തിരിച്ചു നല്‍കണം; സ്പ്രിങ്ക്‌ളര്‍ കമ്പനിയുടെ കൈവശം ഏതെങ്കിലും തരത്തില്‍ സെക്കന്‍ഡറി ഡേറ്റയോ മറ്റ് ഡേറ്റയോ ഉണ്ടെങ്കില്‍ ഉടന്‍ സര്‍ക്കാരിന് കൈമാറണം; കേരളത്തിലെ കോവിഡ്-19 രോഗികളുടെ വിവരങ്ങള്‍ കൈവശമുണ്ടെ് കമ്പനി പരസ്യ പ്രചാരണം നടത്തിയത്; ഇവ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിയ്ക്കരുത്. കമ്പനി സര്‍ക്കാരിന്റെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കരുത്; തുടങ്ങിയവയാണ് മറ്റ് ഉത്തരവുകള്‍. തുടക്കം മുതലേ പ്രതിപക്ഷം മാത്രമാണ് കരാറിനെതിരെ രംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി മുഖാന്തിരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൗരന്മാര്‍ക്ക് സംരക്ഷണവും അവരുടെ സ്വകാര്യതയ്ക്ക് സുരക്ഷിതത്വവും കോടതി ഏര്‍പ്പെടുത്തിയത്.
വിധിക്കു ശേഷവും കരാറുമായി മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കോടതിയലക്ഷ്യമാണ്. കോടതി പുറപ്പെടുവിച്ച വ്യവസ്ഥകളനുസരിച്ച് മാത്രമേ ഇനി മുന്നോട്ടു പോകാന്‍ കഴിയൂ. അതായത് മുഖ്യമന്ത്രി ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോകുന്നത് കോടതി അനുവദിച്ചിട്ടില്ല. തള്ളിക്കളഞ്ഞിരിക്കുകയാണ്. ”ഹൈക്കോടതി വിധി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ നിരാകരിക്കുന്നു” എന്നാണ് മുഖ്യമന്ത്രി. അല്ലാ എന്ന് വിധി ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. കരാറുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറയുുണ്ട്. വിധി പഠിച്ചില്ലെന്ന് വേണം കരുതാന്‍. യഥാര്‍ത്ഥത്തില്‍ സ്റ്റേയേക്കാളും റദ്ദിനേക്കാളും വിലയേറിയ ഒരു ഉത്തരവാണ് കോടതി നല്‍കിയത്. മുമ്പും ഞാന്‍ എഴുതിയിട്ടുള്ളതുപോലെ ജനങ്ങളുടെ അവസാനത്തെ അത്താണിയാണ് കോടതിയെ ഒരിയ്ക്കല്‍ കൂടി ഈ വിധി ശരിവയ്ക്കുന്നു. പൗരാവകാശങ്ങളുടെ രക്ഷകരായി, ഭരണഘടനയുടെ കാവലാളായി എന്നും ജനങ്ങള്‍ക്കൊപ്പം നിന്നത് നാം നമുക്കുവേണ്ടി തെരഞ്ഞെടുത്ത നമ്മുടെ ഗവണ്മെന്റല്ല മറിച്ച് മൂല്യങ്ങളും നിയമബോധവും ചോര്‍ന്നു പോയിട്ടി ല്ലാത്ത നമ്മുടെ ജുഡീഷ്യറിയാണ്; സ്പ്രിങ്ക്‌ളറിലെ കള്ളക്കളി പുറത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി കൊള്ള വിലയ്ക്ക് വിറ്റ് കാശാക്കുമായിരുന്നു. അതിന്റെ ഒരു സിംഹ ഭാഗം കരാറിന് പുറകില്‍ ഇവിടെ പ്രവര്‍ത്തിച്ച വര്‍ക്കും ലഭിക്കുമായിരുന്നു. ഈ കൊള്ളയാണ് ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായത്. ഇനി ഒരു വസ്തുത കൂടി ഓര്‍ക്കുക. ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും കോവിഡ്-19 രോഗ ബാധിതരുണ്ട്. നിരീക്ഷണത്തിലുള്ളവരുമുണ്ട്. അവിടെയൊന്നും സ്പ്രിങ്ക്‌ളര്‍ അവതരിച്ചില്ല. അവതരിപ്പിച്ചത് നമ്മുടെ സര്‍ക്കാര്‍ മാത്രം. ഏറ്റവും കൂടുതല്‍ രോഗബാധിതരും നിരീക്ഷണ ത്തില്‍ കഴിയുവരും മഹാരാഷ്ട്രയിലാണ്. ആ സംസ്ഥാന സര്‍ക്കാര്‍ പോലും ജന താല്‍ പര്യം മുന്‍ നിറുത്തിയുള്ള വിവരശേഖരണമാണ് നടത്തുത്. മറ്റു സംസ്ഥാനങ്ങളും അതു പോലെ തയൊണ് വിവരശേഖരണം നടത്തുത്. പിേെന്ത രാജ്യത്ത് ഏറ്റവും കുറഞ്ഞ രോഗ ബാധിതരും നിരീക്ഷണത്തില്‍ കഴിയുവരും ഉള്ള നമ്മുടെ സംസ്ഥാനത്ത് സ്പ്രിങ്ക്‌ള റിനെ കൊണ്ടു വു. ഇതിനു പിിലുള്ള പ്രത്യക്ഷവും പരോക്ഷവും ആയ കച്ചവടമെന്ത് ? ഒരു കാര്യം കൂടി വരും നാളുകളില്‍ നമുക്ക് ശ്രദ്ധിക്കാനുണ്ട്. ഇനി വിവരശേഖരണം വളരെ മന്ദഗതിയിലാകും. വിവരശേഖരണത്തിനുണ്ടായിരുന്ന അതിവേഗതയ്ക്ക് പ്രേരകമായ ”തീ വെട്ടിക്കൊള്ള”ക്കുള്ള അവസരം കോടതി വിധിയോടെ ഇല്ലാതായതു കൊണ്ടാണത്. ഇതുവരെ ശേഖരിച്ച കണക്കും അടുത്ത രണ്ടാഴ്ചകൊണ്ടു ശേഖരിക്കുന്ന കണക്കും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. കോടതി നീണാള്‍ വാഴട്ടെ
(കേരള ഹൈക്കോടതിയിലേയും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെയും ഗവണ്മെന്റ് പ്ലീഡറുമായിരുന്നു ലേഖകന്‍)