‘സ്പ്രിങ്ക്ളർ മാസപ്പടിയെക്കാള്‍ വലിയ അഴിമതി, കേന്ദ്ര ഏജന്‍സി അന്വേഷിക്കണം’; സ്വപ്ന സുരേഷ്

Jaihind Webdesk
Thursday, April 25, 2024

 

തിരുവനന്തപുരം: സ്പ്രിങ്ക്ളർ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് സ്വപ്ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെയും കേന്ദ്ര ഏജൻസിയേയും സമീപിക്കും. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി കേസിനൊപ്പം സ്പ്രിങ്ക്ളർ കേസും അന്വേഷിക്കണമെന്നും സ്വപ്‌ന പറഞ്ഞു. തിരഞ്ഞെടുപ്പിന് തലേദിവസം മാധ്യമങ്ങളെ കണ്ടതിൽ രാഷ്ട്രീയമില്ലെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

മാസപ്പടിയേക്കാളും വലിയ അഴിമതിയാണ് സ്പ്രിങ്ക്‌ളർ. ജനങ്ങളെ സംബന്ധിച്ച ഡാറ്റയാണ് അന്താരാഷ്ട്ര കമ്പനികൾക്ക് വിറ്റത്. ഇത് രാജ്യത്തിന് തന്നെ അപകടമാണ്. ഇതുമായി ബന്ധപ്പെട്ട് കൈവശമുള്ള തെളിവുകളും രേഖകളും കേന്ദ്ര ഏജൻസികൾക്ക് കൈമാറും. മുഖ്യമന്ത്രിക്കും മകൾക്കും വേണ്ടി ബലിയാടാവുകയായിരുന്നുവെന്ന് എം. ശിവശങ്കർ തുറന്നുപറഞ്ഞതായും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.