മാധ്യമപ്രവർത്തകയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു; അലന്‍സിയറിനെതിരെ പോലീസില്‍ പരാതി

Friday, September 15, 2023

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മാധ്യമപ്രവർത്തകയോട് ലൈംഗികച്ചുവയോടെ സംസാരിച്ച  നടൻ അലൻസിയറിനെതിരെ പോലീസിൽ പരാതി. വാര്‍ത്ത തയ്യാറാക്കാനെത്തിയ മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. റിപ്പോർട്ടർ ചാനലിലെ വനിത മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്. റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയത്.

അതേസമയം ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലെ അലന്‍സിയറിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നായിരുന്നു അലന്‍സിയര്‍ പൊതുചടങ്ങില്‍ സംസാരിച്ചത്. അലൻസിയറുടെ പ്രതികരണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയോട് അലൻസിയർ അപമര്യാദയായി പെരുമാറിയത്.