തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചു കാട്ടാക്കടയിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനി അബന്യയാണ് മരിച്ചത്. കെഎസ്ആർടിസി ഡിപ്പോയിൽ അമിത വേഗത്തിലെത്തിയ ബസ് വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ചതിനു പിന്നാലെ ഡ്രൈവർ രാമചന്ദ്രൻ നായർ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു.