രാജ്മോഹൻ ഉണ്ണിത്താന്റെ ആവശ്യം പരിഗണിച്ചു; നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടുവരെ ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട് പ്രത്യേക സ്റ്റോപ്പ്‌

Jaihind Webdesk
Wednesday, November 20, 2019

കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാമായി കാഞ്ഞങ്ങാട് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചു.
കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ അഭ്യര്‍ത്ഥനയെ തുടർന്നാണ് റെയിൽവെയുടെ തീരുമാനം. കലോത്സവം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് 27 മുതൽ ട്രെയിനുകൾ നിർത്തി തുടങ്ങും. കലോത്സവം അവസാനിച്ച ശേഷം ഡിസംബ‍ര്‍ രണ്ട് വരെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.. ദീ‍ര്‍ഘദൂര സർവ്വീസ് നടത്തുന്ന 34 ട്രെയിനുകളാണ് കാഞ്ഞങ്ങാട് നിര്‍ത്തുക.