റഫേലില്‍ ജെ.പി.സി അന്വേഷണം വേണം: രാഹുല്‍ ഗാന്ധി

അനിൽ അംബാനിക്ക് റാഫേൽ ഇടപാട് നൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി അംബാനിയുടെ പ്രധാനമന്ത്രിയാണ്. രാജ്യത്തിന്‍റെ കാവല്‍ക്കാരനാണെന്ന് പറഞ്ഞ അദേഹം ഇപ്പോള്‍ അംബാനിയുടെ കാവൽക്കാരനാണെന്നും രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ 30,000 രൂപ കോടി മോദി അംബാനിക്ക് കൊടുത്തു. ഇക്കാര്യത്തില്‍ ജെ.പി.സി അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. റഫേല്‍ വിവാദം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://www.youtube.com/watch?v=fS2KCxjU9Is

അനിൽ അംബാനിക്ക് റാഫേൽ ഇടപാട് നൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി ഇടപെട്ടുവെന്ന് നേരത്തെ മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ HAL സീനിയർ എക്സിക്യൂട്ടീവും ഇക്കാര്യം വെളിപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Rafale Controverseyrahul gandhi
Comments (1)
Add Comment