അബുദാബി ഒരുങ്ങുന്നു; രാജ്യാന്തര സ്പെഷല്‍ ഒളിംപിക്സിനായി

Jaihind Webdesk
Friday, February 22, 2019

അടുത്തമാസം 14 മുതല്‍ 21 വരെ നടക്കുന്ന രാജ്യാന്തര സ്പെഷല്‍ ഒളിംപിക്സിനുള്ള ഒരുക്കങ്ങള്‍ തലസ്ഥാന നഗരിയായ അബുദാബിയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന കായികമേളയില്‍ 129 രാജ്യങ്ങളില്‍ നിന്നുള്ള 7500 താരങ്ങള്‍ പങ്കെടുക്കും.  ഇതിനു മുന്നോടിയായി 4 മുതല്‍ 13 വരെ വിവിധ എമിറേറ്റുകളിലായി ദീപശിഖാ പ്രയാണം നടക്കും. പ്രതീക്ഷയുടെ ജ്വാല എന്ന ദീപശിഖ 28ന് ആതന്‍സില്‍ നിന്ന് അബുദാബിയില്‍ എത്തും.