സ്പീക്കറുടെ പരാമർശങ്ങൾ ഹൈന്ദവ വിരോധം; എ എൻ ഷംസീറിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: സ്പീക്കർ എ എൻ ഷംസീറിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഷംസീറിന്‍റെ പരാമർശങ്ങൾ ഹൈന്ദവ വിരോധമാണ്, സ്പീക്കറുടെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചുവെന്നും സുകുമാരൻ നായർ. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരുമെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.

ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല, എന്നാൽ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ടിട്ടില്ലന്നും സുകുമാരൻ നായർ വ്യക്തമാക്കി. അതിനിടെ മുൻമന്ത്രി എ കെ ബാലനെ എൻഎസ്എസ് ജനറൽ സെക്രട്ടറി പരിഹസിച്ചു. എകെ ബാലൻ വെറും നുറുങ്ങ് തുണ്ടെന്നും, എകെ ബാലാനൊക്കെ ആര് മറുപടി പറയുമെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് നടക്കുന്ന വിശ്വാസസംരക്ഷണ ദിനം ഒരു സൂചനയാണെന്നും, മറ്റു തീരുമാനങ്ങൾ പിന്നീട് അറിയിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.

അതേസമയം സ്പീക്കർ എ എൻ ഷംസീർ ഹിന്ദു ദൈവമായ ഗണപതിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെ എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും. ഇതിൻറെ ഭാഗമായി ഇന്ന് എല്ലാ ഗണപതി ക്ഷേത്രങ്ങളിലും എൻഎസ്എസിനെ നേതൃത്വത്തിൽ പ്രത്യേക വഴിപാടുകളും പൂജകളും നടന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാഴപ്പള്ളി ഗണപതി ക്ഷേത്രത്തിൽ വിശ്വാസ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജയും വഴിപാടും നടത്തി.

Comments (0)
Add Comment