സ്വർണക്കടത്ത്: സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ നിർണായക വെളിപ്പെടുത്തലുമായി സന്ദീപിന്‍റെ അമ്മ

Jaihind News Bureau
Monday, July 13, 2020

തിരുവനനന്തപുരം: മകന്‍റെ കടയുടെ ഉദ്ഘാടനത്തിന് സ്പീക്കർ ശ്രീരാമകൃഷ്ണനെ വിളിച്ചത് സ്വപ്‍നയെന്ന് സന്ദീപിന്‍റെ അമ്മയുടെ വെളിപ്പെടുത്തല്‍. സന്ദീപും താനും സ്പീക്കറെ ഉദ്ഘാടനത്തിനു ക്ഷണിച്ചിട്ടില്ല. സ്വപ്ന സർക്കാരിന്‍റെ ഉന്നത ജോലിയിൽ ആയതുകൊണ്ട് സ്വാധീനം ഉണ്ടെന്നും ഉദ്ഘാടനത്തിനായി സ്വപ്നയും സ്പീക്കറും എത്താൻ വൈകിയെന്നും സന്ദീപിന്‍റെ അമ്മ പറഞ്ഞു.

സ്വർണക്കടത്ത് കേസില്‍ സന്ദീപിനെ കുടുക്കിയതാണെന്നും അമ്മ പറഞ്ഞു. തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം എന്ന്‌ സന്ദീപ് പറഞ്ഞതായും അമ്മ വെളിപ്പെടുത്തി. സ്വപ്നയുമായുള്ള കൂട്ടുകെട്ട് സന്ദീപിനെ ചതിച്ചുവെന്നും സന്ദീപിന് ജീവനിൽ ഭയം ഉണ്ടെന്നും അമ്മ പറഞ്ഞു. താന്‍ ഒരു സിപിഎം പ്രവർത്തകയാണെന്നും സന്ദീപിന്‍റെ അമ്മ കൂട്ടിച്ചേർത്തു