സ്പീക്കർ എ.എന്‍ ഷംസീർ മുന്‍ മുഖ്യമന്ത്രി എ.കെ ആന്‍റണിയെ സന്ദർശിച്ചു

Jaihind Webdesk
Friday, December 16, 2022

 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതിയംഗവുമായ എ.കെ ആന്‍റണിയെ സ്പീക്കർ എ.എൻ ഷംസീർ സന്ദർശിച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള എ.കെ ആന്‍റണിയുടെ വസതിയിൽ എത്തിയാണ് എ.എൻ ഷംസീർ അദ്ദേഹത്തെ സന്ദർശിച്ചത്. നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലേക്ക് സ്പീക്കർ അദ്ദേഹത്തെ ക്ഷണിച്ചു. എ.കെ ആന്‍റണിയുമായി കുശലം പറഞ്ഞ് അല്‍പസമയം ചെലവഴിച്ച സ്പീക്കര്‍ അദ്ദേഹത്തിന് ഉപഹാരവും സമ്മാനിച്ചു. രാഷ്ട്രിയ നിലപാടുകൾക്കുപരിയായി നിഷ്പക്ഷമായ സമീപനമാണ് സ്പീക്കറിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് എ.കെ ആന്‍റണി പറഞ്ഞു.