ജനകീയ വിഷയങ്ങളില്‍ പരിഹാരമില്ല ; മുഖ്യമന്ത്രിയുടെ ഊരുചുറ്റല്‍ സല്‍ക്കാരത്തില്‍ ഒതുങ്ങി : ഡോ.ശൂരനാട് രാജശേഖരന്‍

Jaihind News Bureau
Thursday, December 24, 2020

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്കണ്ട് കിറ്റ് വിതരണ ശൈലിയില് ചിലരെ വിളിച്ച് സല്ക്കാരം നടത്തിയതല്ലാതെ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിനും പരിഹാരം കാണാന് മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ഡോ.ശൂരനാട് രാജശേഖരന്‍. കൊല്ലം ജില്ല കശുവണ്ടി വ്യവസായത്തിന്‍റെ ശവപറമ്പാണ്. കഴിഞ്ഞ 4 വര്ഷമായി 400ല് അധികം കശുവണ്ടി ഫാക്ടറികള് അടഞ്ഞുകിടക്കുകയാണ്. ഒരു ലക്ഷത്തിലധികം തൊഴിലാളികള്ക്ക് തൊഴില് നഷ്ടപെട്ടു. എന്നിട്ടും ഫാക്ടറികള് തുറന്നു പ്രവര്ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാതെ ബഡായി പറഞ്ഞ് ജനങ്ങളുടെ കണ്ണില് പൊടിയിടാനാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

 നിയമസഭാ ഇലക്ഷന്‍ മുന്നില്‍കണ്ട് കിറ്റ് വിതരണ ശൈലിയില്‍ ചിലരെ വിളിച്ച് സല്‍ക്കാരം നടത്തിയതല്ലാതെ കശുവണ്ടി മേഖലയടക്കം കഴിഞ്ഞ നാലരക്കൊല്ലമായി വിറങ്ങലിച്ചുനിന്ന ഒരു വിഷയത്തിനും പരിഹാരം കാണാന്‍ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്ന് കൊല്ലം ജില്ലയിലെ സന്ദർശനത്തോടെ വ്യക്തമായി.
ഇന്ന് കൊല്ലം ജില്ല കശുവണ്ടി വ്യവസായത്തിന്റെ ശവപറമ്പാണ്.കഴിഞ്ഞ 4 വര്‍ഷമായി 400-ല്‍ അധികം കശുവണ്ടി ഫാക്റ്ററികള്‍ അടഞ്ഞുകിടക്കുകയാണ്. ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപെട്ടു. എന്നിട്ടും ഫാക്റ്ററികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാതെ ബഡായി പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്.
വ്യവസായത്തിലെ പ്രതിസന്ധി കാരണം കടം കയറി 6 വ്യവസായികള്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ 3 ബജറ്റുകളിലായി വ്യവസായത്തെ സഹായിക്കാന്‍ 70 കോടി രൂപ നീക്കിവെച്ചെങ്കിലും ഒരു രൂപ പോലും ചിലവാക്കിയിട്ടില്ല.
കശുവണ്ടി തൊഴിലാളികളില്‍ ഭൂരിഭാഗവും പട്ടികജാതി – പട്ടിക വര്‍ഗ്ഗ -പിന്നോക്ക സമൂഹമാണ്. ആ പരിഗണന പോലും കാണിക്കാതെ മനുഷ്യത്വ രഹിത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.പൊതു മേഖലയില്‍ പോലും ഈ സര്‍ക്കാര്‍ വളരെ കുറച്ച് തൊഴില്‍ ദിനങ്ങളെ നല്‍കിയിട്ടുള്ളു. കശുവണ്ടി മേഖല തകര്‍ന്നാല്‍ കൊല്ലം ജില്ലയാണ് തകരുന്നതെന്ന ബോധ്യം പോലും ഇടതു നേതൃത്വത്തിന് ഇല്ലാതെ പോയത് കഷ്ടമാണെന്ന്.
കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ജില്ലയ്ക്ക് വേണ്ടി എന്തു ചെയ്തു എന്ന് പറയാന്‍ സി.പി.എം. തയ്യാറാകണം.കൊല്ലം തുറമുഖം പ്രവര്‍ത്തിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലിലെ തൊഴിലാളികള്‍ക്ക് ശമ്പളം പോലും നല്‍കുന്നില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മത്സ്യ തൊഴിലാളികളും തോട്ടം തൊഴിലാളികളും വന്‍ പ്രതിസന്ധി നേരിടുകയാണ്.
ഇതിനൊന്നും പരിഹാരം കാണാത്ത സര്‍ക്കാരാണ് നിയമസഭാ ഇലക്ഷന്‍ അടുത്തപ്പോള്‍ നവകേരള ശൃഷ്ടി എന്ന പേരില്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ സത്ക്കാരം നടത്തുന്നത് തീർത്തും പരിഹാസം നിറഞ്ഞതാണ്.