രാജ്യസഭാ തെരഞ്ഞെടുപ്പ്; നാല് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്, രാജസ്ഥാനിൽ സോണിയാ ഗാന്ധി മത്സരിക്കും

Jaihind Webdesk
Wednesday, February 14, 2024

രാജ്യസഭാ തെരഞ്ഞെടുപ്പിനായി സോണിയാ ഗാന്ധിയടക്കം നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി മത്സരിക്കും. മുതിർന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ് വി ഹിമാചൽ പ്രദേശിൽ നിന്ന് സ്ഥാനാർത്ഥിയാകും. ബീഹാറിൽ നിന്ന് ഡോ. അഖിലേഷ് പ്രസാദ് സിങ്ങും മഹാരാഷ്ട്രയിൽ നിന്ന് ചന്ദ്രകാന്ത് ഹൻഡോരയും മത്സരിക്കും. ഫെബ്രുവരി 27 നാണ് 56 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക . സോണിയാ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയാകും റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി.