സോണിയ ഗാന്ധിക്ക് ഇന്ന് 75-ാം പിറന്നാള്‍ ; ഹെലികോപ്റ്റര്‍ അപകടത്തിന്‍റെ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി

Jaihind Webdesk
Thursday, December 9, 2021

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്ന് 75-ാം പിറന്നാള്‍. രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയുള്‍പ്പടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇത്തവണ പിറന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടാകില്ലെന്നും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സോണിയ അറിയിച്ചു.

ഇന്നലെ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയുള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സോണിയ ഗാന്ധി തന്റെ 75ാം പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തില്ലെന്ന് പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് ഇക്കാര്യ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ പിറന്നാള്‍ ദിനത്തില്‍ ജന്മദിനാഘോഷങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഈ അഭ്യര്‍ത്ഥന സ്വീകരിക്കണമെന്നും കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ജനറല്‍ ബിപിന്‍ റാവത്തിന്‍റെയും ഭാര്യയുടെയും കുടുംബത്തിന്റെ ദുഃഖത്തിന്‍ താനും പങ്കുചേരുന്നുവെന്ന് സോണിയ ഗാന്ധി. ഇത് വളരെ വിഷമമുണ്ടാക്കുന്ന ദുരന്തമാണ്, ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും അവരുടെ കുടുംബത്തോടൊപ്പമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സോണിയ ഗാന്ധി ട്വീറ്റ് ചെയ്തു.