രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് സോണിയാ ഗാന്ധി

Jaihind Webdesk
Tuesday, August 23, 2022

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ സോണിയാ ഗാന്ധി സന്ദര്‍ശിച്ചത്.

“ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു”- ഇരു നേതാക്കളും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് രാഷ്ട്രപതി ഭവന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലില്‍ കുറിച്ചു. ദ്രൗപതി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോൺഗ്രസ് അധ്യക്ഷ നടത്തുന്ന ആദ്യ സന്ദർശനമാണിത്.