സോണിയാ ഗാന്ധി ഭാരത് ജോഡോ പദയാത്രയില്‍ പങ്കെടുക്കും; ഒക്ടോബർ 6 ന് യാത്രയില്‍ അണിചേരും

Jaihind Webdesk
Monday, October 3, 2022

ബംഗളുരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുക്കും.  ഒക്ടോബർ ആറിന് സോണിയാ ഗാന്ധി യാത്രയ്‌ക്കൊപ്പം ചേരും. മൈസുരു വിമാനത്താവളത്തിൽ എത്തിയ സോണിയാ ഗാന്ധിയെ കർണാടക കോൺഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല എന്നിവർ ചേർന്ന് സ്വീകരിച്ചു. കുടകിലാണ് സോണിയയ്ക്ക് താമസം ഒരുക്കിയിരിക്കുന്നത്.