കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുഖ്യമന്ത്രിമാരുമായി കുടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സോണിയ ഗാന്ധി ആശയവിനിമയം നടത്തും. സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള ജി എസ് റ്റി കുടിശിക, നീറ്റ്, ജെ ഇ ഇ പരീക്ഷകൾ എന്നിവ യോഗത്തിൽ ചർച്ചയാകും.
കൊവിഡ് പ്രതിരോധത്തിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മികച്ച പ്രവർത്തനം നടത്തി എന്ന് കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് സാഹചര്യത്തിൽ വീഡിയോ കോണ്‍ഫറൻസിങ് വഴിയാണ് യോഗം ചേരുന്നത്.