ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. വിവരങ്ങൾ ചോർത്തുന്നത് നാണക്കേടാണെന്ന് പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്യവെ അവർ പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകായിരുന്നു സോണിയ ഗാന്ധി. ഇത്തരം നടപടികൾ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും മാത്രമല്ല നാണക്കേടുമാണെന്ന് അവർ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണുന്നതിന് പകരം മാധ്യമങ്ങളിലും ചടങ്ങുകളിലും നിറഞ്ഞു നിൽക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും സോണിയഗാന്ധി ആരോപിച്ചു.