യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മരണം ഇന്ത്യൻ സമൂഹത്തിൽ കളങ്കം വീഴ്ത്തിയെന്ന് സോണിയാഗാന്ധി

Jaihind News Bureau
Wednesday, September 30, 2020

ഉത്തർ പ്രദേശിൽ ദളിത് പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യു പി സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പെൺകുട്ടിയുടെ മരണം ഇന്ത്യൻ സമൂഹത്തിൽ കളങ്കം വീഴ്ത്തി. കൃത്യമായ ചികിൽസ പോലും പെൺകുട്ടിക്ക് ലഭിച്ചില്ല. മരണ ശേഷവും പെൺകുട്ടിക്ക് നീതി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും സോണിയാ ഗാന്ധി ആരോപിച്ചു.