ഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഡല്‍ഹി എകെജി ഭവനില്‍ എത്തിയാണ് സോണിയ ഗാന്ധി ആദരമര്‍പ്പിച്ചത്. യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ പൊതുദര്‍ശനം തുടരും.
ശേഷം വിലപായാത്രയോടെ ഡല്‍ഹി എംയിലെത്തി മൃതദേഹം കൈമാറും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എംയിസില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.05 ഓടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം.