കെ ശങ്കരനാരായണന്‍റെ വിയോഗം രാജ്യത്തിനാകെ തീരാനഷ്ടം : സോണിയ ഗാന്ധി

Jaihind Webdesk
Monday, April 25, 2022

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ കെ ശങ്കരനാരായണന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സോണിയ ഗാന്ധി.  ആറു സംസ്ഥാനങ്ങളുടെ ഗവർണറായും യു.ഡി.എഫ് കൺവീനറായും, സംസ്ഥാന മന്ത്രിയുമായ പ്രവർത്തിച്ച അദ്ദേഹം മനുഷ്യസ്നേഹിയായ നേതാവായിരുന്നു. സമൂഹത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും. കെ ശങ്കരനാരായണന്‍റെ വിയോഗം രാജ്യത്തിനാകെ തീരാനഷ്ടമാണെന്നും സോണിയ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു