വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലി കൊടുക്കുന്നത് നോക്കിനില്‍ക്കാനാവില്ല : സോണിയ ഗാന്ധി

Jaihind Webdesk
Saturday, April 16, 2022

ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.  ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് സോണിയഗാന്ധി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
രാജ്യത്ത് വിദ്വേഷത്തിന്‍റെയും ഭിന്നിപ്പിന്‍റെയും വൈറസ് പടരുകയാണ് എന്നും മതഭ്രാന്തും വെറുപ്പും അസഹിഷ്ണുതയും അസത്യവും ചേര്‍ന്ന് ഒരു മഹാദുരന്തം ഇന്ത്യയെ വിഴുങ്ങി കൊണ്ടിരിക്കുകയാണെന്നും സോണിയ ഗാന്ധി ലേഖനത്തില്‍ വ്യക്തമാക്കി.

ഇപ്പോള്‍ ഇത്  പരിഹരിക്കാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത വിധം ഉള്ള പരിക്ക് സമൂഹത്തില്‍ ഉണ്ടാകും. വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലി കൊടുക്കുന്നത് നോക്കിനില്‍ക്കാനാവില്ല. വിദ്വേഷത്തിന്‍റെ പ്രചാരണം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ പോലും ബാധിച്ചു. ഇത് ഇനിയും മുന്നോട്ടുപോവാന്‍ അനുവദിച്ചുകൂടാ സോണിയാ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.