ന്യൂഡല്‍ഹി: കാർഷിക നിയമങ്ങളിൽ കർഷകർക്കൊപ്പം വിജയം വരെയും പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഗാന്ധി ജയന്തി ദിനവും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനവും കൂടിയായ ഇന്ന് കർഷകർ തെരുവിലാണ്. കർഷകരോട് കടുത്ത അനീതിയാണ് മോദി സർക്കാർ കാണിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.
കർഷകരുടെ മണ്ണ് കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള ശ്രമം തുടരുന്നു. കാർഷിക നിയമങ്ങളിൽ ചർച്ചകൾ നടന്നത് കോർപറേറ്റുകളുമായി മാത്രമാണ്. കർഷകരുമായി ചർച്ചകൾ ഉണ്ടായില്ല. ജനഹിതം അറിഞ്ഞാണ് ജനാധിപത്യത്തിൽ നിയമനിർമാണം. എന്നാൽ രാജ്യത്ത് ജനാധിപത്യം തകർക്കപ്പെടുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.