സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

Jaihind News Bureau
Wednesday, March 25, 2026

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ സോണിയ ഗാന്ധിയെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം സോണിയ ഗാന്ധിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ശ്വസനസംബന്ധമായ അസ്വസ്ഥതകളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്നാണ് സൂചന.

കഴിഞ്ഞ ജനുവരിയിലും സമാനമായ ശ്വസനതടസ്സത്തെത്തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ആന്റിബയോട്ടിക്കുകളും മറ്റ് അത്യാവശ്യ മരുന്നുകളും നല്‍കുന്നുണ്ടെന്നും  ആരോഗ്യനില പൂര്‍ണ്ണമായും തൃപ്തികരമാണെന്നും ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.