ജനാധിപത്യത്തെ അട്ടിമറിക്കാൻ ചില രാഷ്ട്രീയ നേതാക്കൾ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നു: സോണിയാ ഗാന്ധി

ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാൻ ചില രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഫേസ്ബുക്കിനെയും ട്വിറ്ററിനെയും ജനാധിപത്യത്തിനെതിരെ ഉപയോഗിക്കുന്നു. ലോക്സഭയിലെ ശൂന്യവേളയിലാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം.

വിദ്വേഷപ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ രാജ്യത്ത് ഒരു നയമില്ല. ഭരണകക്ഷിക്ക് അനുകൂലമായ സാഹചര്യം മെനഞ്ഞുണ്ടാക്കാൻ സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വാർത്തയെന്ന രീതിയിൽ വിഷലിപ്തമായ പ്രചരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത് തടയാൻ നിയമസംവിധാനമില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.

മറ്റുരാജ്യങ്ങളിലേത് പോലെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍‌ ഇന്ത്യയില്‍ നിയന്ത്രണങ്ങൾ ഇല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് വ്യാപകമായെന്നും സോണിയ കൂട്ടിച്ചേര്‍‌ത്തു. ഇത് ജനങ്ങൾ വിശ്വിസിക്കുന്നത് കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Comments (0)
Add Comment