ഐ.എസ്.ആർ.ഒയെ പ്രശംസിച്ച് സോണിയ ഗാന്ധി

Jaihind Webdesk
Saturday, September 7, 2019

ന്യൂ ഡൽഹി: ചന്ദ്രയാൻ 2 ദൗത്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഐ.എസ്.ആർ.ഒ യിലെ മുഴുവൻ ബഹിരാകാശ ശാസ്ത്രജ്ഞന്മാരെയും ഗവേഷകരെയും കോൺഗ്രസ്സ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി അഭിനന്ദിച്ചു .
ഐ എസ് ആർ ഒ യിലെ സമർത്ഥരായ സഹോദരീ സഹോദരന്മാരുടെ കഠിനാധ്വാനത്തിനും അർപ്പണ മനോഭാവത്തിനും മുന്നിൽ നാം കടപ്പെട്ടിരിക്കുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു .  ഇവരുടെ കഠിനാധ്വാനമാണ് ഇന്ത്യയെ ബഹിരാകാശ ശക്തി കളിലൊന്നാക്കി മാറ്റിയത്. നക്ഷത്രങ്ങളെ എത്തി തൊടാൻ പുതുതലമുറയെ പ്രചോദിപ്പിക്കുന്നതും ഇവരാണ് എന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.