മാനസിക വൈകല്യമുള്ള അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്തി; സംഭവം കൊട്ടാരക്കരയില്‍

Jaihind Webdesk
Sunday, July 23, 2023

 

കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട്ട് മാനസികവൈകല്യമുള്ള അമ്മയെ മകൻ കുത്തിക്കൊലപ്പെടുത്തി. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. നാട്ടുകാർ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയ മകൻ ജോമോനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കൊല്ലം കൊട്ടാരക്കരയിലെ ചികിത്സാ കേന്ദ്രത്തിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു മാനസികവൈകല്യമുള്ള അമ്മയെ മകൻ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. പെട്ടെന്ന് പ്രകോപിതനായ ഇയാൾ നടുറോഡിലാണ് അമ്മയെ കൊലപ്പെടുത്തിയത്. അക്രമാസക്തനായ ഇയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

നാട്ടുകാർ ബലം പ്രയോഗിച്ച് പിടികൂടി ബന്ധനസ്ഥനാക്കിയ മകൻ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകനും മാനസിക വൈകല്യമുള്ളതായാണ് സംശയം .ഇയാളെ പോലീസ് കൂടുതൽ ചോദ്യംചെയ്തു വരികയാണ്.

 

ചിത്രം: കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ കീഴ്പ്പെടുത്തുന്നു